മലങ്കര ഓർത്തഡോക്സ് സഭ ഭവനനിർമ്മാണ സഹായ വിതരണം ഫെബ്രുവരി 24ന്.

Flash News
അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാപരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭDelegation of the Malankara Orthodox Syrian Church Visits Russiaമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാപരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭDelegation of the Malankara Orthodox Syrian Church Visits Russiaമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.
Back to News

മലങ്കര ഓർത്തഡോക്സ് സഭ ഭവനനിർമ്മാണ സഹായ വിതരണം ഫെബ്രുവരി 24ന്.

Posted on 4 February 2025

strapi-news-import-1785126354350-HOME-AID-COMMITTEE-1024x576

കോട്ടയം : സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സഹായ വിതരണം 2025 ഫെബ്രുവരി 24ന് കോട്ടയത്ത് നടക്കും. മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 91 ാം ഓർമ്മദിനത്തോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.രാവിലെ 10 മണിക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിക്കും.

പദ്ധതിയുടെ അവലോകന യോഗം കോട്ടയം ദേവലോകം അരമനയിൽ നടന്നു. ഭവന നിർമ്മാണ സഹായ സമിതി പ്രസിഡൻ്റ് എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കൺവീനർ ജിജു വർഗീസ്, സമിതി അംഗങ്ങളായ ഫാ. ജേക്കബ് ഫിലിപ്പ്, എൻ.എ അനിൽ മോൻ, കോശി ഉമ്മൻ, പൈലി വാത്യാട്ട്, സി.കെ. റെജി, ഷാലു ജോൺ , ജേക്കബ് കോച്ചേരി, സിബി ജോൺ, സുനിൽ പി. ഉമ്മൻ,എന്നിവർ പ്രസംഗിച്ചു.സഹായ വിതരണവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർ 24 ന് രാവിലെ 9 മണിക്ക് പഴയ സെമിനാരിയിൽ എത്തിച്ചേരണമെന്ന് കൺവീനർ ജിജു വർഗീസ് അറിയിച്ചു.

Posted in Main News

Previous Post

കണക്കെടുപ്പ് അപ്രസക്തമെന്ന സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു