കണക്കെടുപ്പ് അപ്രസക്തമെന്ന സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു

Flash News
അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാപരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭDelegation of the Malankara Orthodox Syrian Church Visits Russiaമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാപരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭDelegation of the Malankara Orthodox Syrian Church Visits Russiaമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.
Back to News

കണക്കെടുപ്പ് അപ്രസക്തമെന്ന സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്യുന്നു

Posted on 31 January 2025

strapi-news-import-1785126354753-SCI-banner-1024x388

കോട്ടയം : മലങ്കരസഭാക്കേസിൽ വിശ്വാസികളുടെ കണക്കെടുക്കുന്നതിൽ പ്രസക്തിയില്ലെന്ന സുപ്രീംകോടതി നിലപാടിനെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു. കണക്കെടുപ്പ് നിലവിലെ സമാധാന അന്തരീക്ഷം തർക്കുമെന്ന ആശങ്ക ഓർത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു. മലങ്കരസഭയുടെ 6 പള്ളികളുടെ കേസ് പരിഗണിച്ച സുപ്രീംകോടതി സർക്കാർ നൽകിയ കണക്ക് ഇപ്പോൾ പ്രസക്തമല്ലെന്ന് കണ്ടെത്തി. സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ സുപ്രീംകോടതി മടക്കിനൽകി. കണക്കുകൾക്കല്ല, മറിച്ച് മലങ്കരസഭാ ഭരണഘടനയ്ക്കാണ് പ്രസക്തിയെന്ന് ഒരിക്കൽക്കൂടി വ്യക്തമായതായി സഭയുടെ മാധ്യമവിഭാഗം തലവൻ ഡോ യൂഹാനോൻ മാർ ദിയസ്ക്കോറോസ് പ്രതികരിച്ചു.

തർക്കത്തിലുള്ള 6 പള്ളികളുടെ കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് കൈമാറിയിരിക്കുകയാണ്. പ്രായോഗികമായി എങ്ങനെ വിധി നടപ്പാക്കാമെന്ന് ഹൈക്കോടതി പരിശോധിക്കണെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. നീതി നടപ്പാകുന്ന ദിനത്തിനായി സഭ കാത്തിരിക്കുന്നു.

അതേ സമയം നീതി നടപ്പാകുന്നതിനെ പള്ളികൾ പിടിച്ചെടുക്കുന്നു എന്ന വ്യാഖ്യാനിക്കുന്നത് ശരിയല്ല. കോടതി വിധികളിലൂടെ മലങ്കരസഭയുടെ പള്ളികൾ യഥാർത്ഥ അവകാശികളിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്. അത്തരത്തിൽ നീതി നടപ്പായ പള്ളികളിലെല്ലാം വിശ്വാസികൾ സമാധാനപരമായി ആരാധന നടത്തുമുണ്ട്. ന്യായമുള്ളവരുടെ പക്ഷത്ത് നീതി നടപ്പാകും എന്നത് പ്രപഞ്ചസത്യമാണ്. മലങ്കരസഭ ഒരു വിശ്വാസിയെയും പള്ളികളിൽ നിന്ന് പുറത്താക്കിയിട്ടില്ല. അതിനാൽ ഇടവകജനങ്ങൾ മുഴുവൻ മലങ്കരസഭാമക്കളാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

Posted in Press Release

Previous Post

His Holiness Abune Matias the first Patriarch of Ethiopia Archbishop Axum Wechege Zemenbere Teklehaymanot welcomed the representatives of Malankara Orthodox Church.