പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ഓർമ്മപ്പെരുന്നാൾ

Flash News
അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാപരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭDelegation of the Malankara Orthodox Syrian Church Visits Russiaമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാപരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭDelegation of the Malankara Orthodox Syrian Church Visits Russiaമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.
Back to News

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ഓർമ്മപ്പെരുന്നാൾ

Posted on 4 July 2025

strapi-news-import-1785126351840-hh-baselios-marthoma-paulose-ii-lg-682x1024

കോട്ടയം : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ നാലാം ഓർമ്മപ്പെരുന്നാൾ ജൂലൈ 6 മുതൽ 12 വരെ മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. ജൂലൈ 6 ഞായറാഴ്ച്ച രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാന. ശേഷം പെരുന്നാൾ കൊടിയേറ്റ്. ജൂലൈ 7ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഫാ.കെ.കെ വർ​ഗീസ്, ജൂലൈ 8ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഫാ.ജോർജ് ഡേവിഡ്, ജൂലൈ 9ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഫാ.ജോസഫ് ചെറുവത്തൂർ, ജൂലൈ 10ന് രാവിലെ 7 ന് വിശുദ്ധ കുർബാനയ്ക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. ജൂലൈ 11ന് വിശുദ്ധ കുർബാന( ഇം​ഗ്ലീഷ്) സഭയുടെ എക്യുമെനിക്കൽ റിലേഷൻസ് വകുപ്പ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്.

ജൂലൈ 11ന് വൈകീട്ട് 5 മണിക്ക് കുന്ദംകുളം ഭദ്രാസനത്തിൽ നിന്നും തെക്കൻ മേഖലയിൽ നിന്നുമുള്ള തീർത്ഥാടകർ മാർ ഏലിയാ കത്തീഡ്രലിൽസം​ഗമിക്കും. തുടർന്ന് ദേവലോകത്തെ കബറിങ്കലേക്ക് കാൽനട തീർത്ഥയാത്ര. 6 മണിക്ക് അരമനയങ്കണത്തിൽ തീർത്ഥാടകരെ മാനേജർ യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 6.15 നുള്ള സന്ധ്യാനമസ്ക്കാരത്തിന് പരിശുദ്ധ കാതോലിക്കാബാവായും, മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും. 7.15ന് അനുസ്മരണപ്രഭാഷണം തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ.7.45ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ചഭക്ഷണം.

Posted in Main News

Previous Post

Meeting of His Holiness Patriarch Kirill with the delegation of the Malankara Orthodox Syrian Church.