പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.

Flash News
അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാപരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭDelegation of the Malankara Orthodox Syrian Church Visits Russiaമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.അനുതാപ ഹൃദയത്തോടെ വിശുദ്ധിയിലേക്ക് വളരുക: പരിശുദ്ധ കാതോലിക്കാ ബാവാപരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് ആദരമൊരുക്കി മലങ്കരസഭDelegation of the Malankara Orthodox Syrian Church Visits Russiaമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ.
Back to News

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 25ന് കൊടിയേറും.

Posted on 23 January 2026

strapi-news-import-1785127127794-Baselios_Marthoma_Mathews_II-220x300

കോട്ടയം/ പത്തനാപുരം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആറാം കാതോലിക്കാ ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20ാം ഓർമ്മപ്പെരുന്നാൾ ജനുവരി 25 മുതൽ 31 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും. ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയുടെ മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും. മാർ ഏലിയാ ചാപ്പലിൽ ജനുവരി 25ന് രാവിലെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് കൊടിയേറ്റ്. ഉച്ചയ്ക്ക് 1 മണിക്ക് അഖില മലങ്കര സണ്ടേസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ മെമ്മോറിയൽ പ്രസം​ഗ,ആരാധന സം​ഗീത മത്സരം. ജനുവരി 26 തിങ്കൾ രാവിലെ 10മണിക്ക് ആത്മീയ പ്രസ്ഥാനങ്ങളായ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ്, സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫോറം, ക്രൈസ്തവ യുവജനപ്രസ്ഥാനം എന്നിവയുടെ ആഭിമുഖ്യത്തിൽ ധ്യാനം. റവ.ഡോ.കെ തോമസ് നേതൃത്വം നൽകും. ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷത വഹിക്കും. ‌

ജനുവരി 27 ചൊവ്വ രാവിലെ 10ന് പ്രാർത്ഥനായോ​ഗം, സുവിശേഷസംഘം, മർത്തമറിയം വനിതാസമാജം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ധ്യാനം. നയിക്കുന്നത് ഫാ.‍ഡോ. ഏബ്രഹാം വർ​ഗീസ്. ജനുവരി 28 ബുധൻ രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്ക്കൂൾ രജത ജൂബിലി പൂർവ്വവിദ്യാർത്ഥി സം​ഗമം. ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാനപ്രസം​ഗത്തിന് നേതൃത്വം നൽകും. 10.30ന് വിശുദ്ധ കുർബാന : യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്താ. ജനുവരി 29 രാവിലെ 7.15ന് വിശുദ്ധ കുർബാന ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ. 10മണിക്ക് ശാസ്താംകോട്ട എം.റ്റി.എം.എം മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്.

ജനുവരി 30ന് രാവിലെ 7.15ന് വിശുദ്ധ കുർബാന : ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്താ. 9.30ന് ക്രിസ്തീയ സം​ഗീതാർച്ചന. 10.30ന് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.ജോസഫ് മാർ ദീവന്നാസിയോസ്,യാക്കോബ് മാർ ഏലിയാസ്, കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, വൈ​​ദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.ഡോ.തോമസ് വർ​ഗീസ് ചാവടിയിൽ, എ പുന്നൂസ് , ബിജി ലൂക്കോസ്, ഫാ സമുവൽ റ്റി ജോർജ് എന്നിവർ പ്രസം​ഗിക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ. തുടർന്ന് അനുസ്മരണം സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ്വ്.

ജനുവരി 31 ശനി രാവിലെ 8 ന് വിശുദ്ധ കുർബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.ജോസഫ് മാർ ദീവന്നാസിയോസ്, ഡോ.യൂഹാനോ‍ൻ മാർ ദീയസ്ക്കോറോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർത്ഥന, ആശീർവാദം, നേർച്ചവിളമ്പ് , കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമാകുമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, മൗണ്ട് ഹൊറേബ് മാർ ഏലിയാ ചാപ്പൽ മാനേജർ ഫാ.സാമുവൽ ജോർജ് എന്നിവർ അറിയിച്ചു.

Posted in Most Read

Previous Post

മലങ്കര – റഷ്യൻ ഓർത്തഡോക്സ് സഭകളുടെ മാധ്യമ വിഭാഗങ്ങളുടെ യോഗം മോസ്ക്കോയിൽ നടന്നു.